കാര്‍ഷിക നിയമം: ലണ്ടനിലും പ്രതിഷേധം

Update: 2020-12-07 06:46 GMT

ലണ്ടന്‍: ഇന്ത്യന്‍ സര്‍ക്കാറിന്റെ കാര്‍ഷിക പരിഷ്‌കാരങ്ങളെച്ചൊല്ലി ഞായറാഴ്ച മധ്യ ലണ്ടനില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. കോവിഡ് 19 നിയമങ്ങള്‍ ലംഘിച്ചതിന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള പ്രധാന പാതയായ ഓള്‍ഡ്‌വിച്ചിലുള്ള ഇന്ത്യന്‍ എംബസിയിലും ജനങ്ങള്‍ ഒത്തുകൂടി.


ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു'എന്ന മുദ്രാവാക്യമാണ് പ്രകടനത്തില്‍ഉയര്‍ന്നത്. പ്രധാനമായും ബ്രിട്ടീഷ് സിഖുകാര്‍ ആണ് പ്രകടനത്തില്‍ ്അണിനിരന്നത്. എന്നാല്‍ ഇന്ത്യന്‍ വിരുദ്ധ വിഘടനവാദികളാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയിലെ കാര്‍ഷിക പ്രതിഷേധത്തിന് അവസരമൊരുക്കിയ ഇന്ത്യന്‍ വിരുദ്ധ വിഘടനവാദികളാണ് ഒത്തുചേരലിന് നേതൃത്വം നല്‍കിയതെന്നും വക്താവ് പറഞ്ഞു.




Tags: