272 കുപ്പി മദ്യവുമായി രണ്ട് പേരെ അഗളി എക്‌സൈസ് പിടികൂടി

Update: 2022-03-23 01:12 GMT

അഗളി: 272 കുപ്പി മദ്യവുമായി രണ്ട് പേരെ അഗളി എക്‌സൈസ് അറസ്റ്റ് ചെയ്തു. പുതൂര്‍ രംഗനാഥപുരം സദാശിവം, ചുണ്ടപ്പെട്ടി സ്വദേശി രാജേന്ദ്രന്‍ എന്നിവരേയാണ് പിടികൂടിയത്. സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടേയാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ 272 കുപ്പി മദ്യം പിടിച്ചെടുക്കുകയായിരുന്നു. സംഘത്തിലെ ഒരാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരായ സദാനന്ദ കമ്മത്ത്, മനോജ്, പ്രദീപ്, രംഗന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News