അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരില്‍ ഭൂമി വാങ്ങിയത് പുറത്തുനിന്നുള്ള 34 പേര്‍

Update: 2022-03-29 09:52 GMT

ശ്രീനഗര്‍; ഭരണഘടനയുടെ അനുച്ഛേദം 370 അസാധുവാക്കിയതിന് ശേഷം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 34 പേര്‍ ജമ്മു കശ്മീരില്‍ വസ്തുവകകള്‍ വാങ്ങിയതായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു.

ജമ്മു, റിയാസി, ഉധംപൂര്‍, ഗന്ദര്‍ബാല്‍ എന്നിവിടങ്ങളിലാണ് ഭൂമിക്കൈമാറ്റം നടന്നിരിക്കുന്നതെങ്കിലും മന്ത്രി വശദാംശങ്ങള്‍ കൈമാറിയില്ല. 2019ലാണ് ജമ്മു കശ്മരീനു പുറത്തുള്ളവര്‍ ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം കേന്ദ്രം എടുത്തുകളഞ്ഞത്.

ഈ മേഖലയില്‍ സ്വദേശികളല്ലാത്ത രണ്ട് പേര്‍ ഭൂമി വാങ്ങിയതായി കേന്ദ്രം കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. 2019 ആഗസ്റ്റില്‍ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുമ്പ്, ജമ്മു കശ്മീരിനു പുറത്തുള്ളവരെ ഭൂമി വാങ്ങാന്‍ അനുവദിച്ചിരുന്നില്ല.

ആ വര്‍ഷം തന്നെ കേന്ദ്രം ഭൂനിയമങ്ങളില്‍ മാറ്റം വരുത്തി. ഭൂമിയുമായി ബന്ധപ്പെട്ട ജമ്മു കശ്മീര്‍ വികസന നിയമത്തിന്റെ 17ാം വകുപ്പില്‍ നിന്ന് 'സംസ്ഥാനത്തെ സ്ഥിര താമസക്കാരന്‍' എന്ന വാചകം ഒഴിവാക്കി. ഇത് പുറത്തുനിന്നുള്ളവര്‍ക്ക് ഭൂമിവാങ്ങാനുളള അവസരമൊരുക്കി.

ഈ മേഖലയിലെ സ്ഥിരതാമസക്കാരോ അല്ലാത്തവര്‍ക്കോ കാര്‍ഷികേതര ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇപ്പോള്‍ അനുവദനീയമാണ്.

അതേസമയം കൃഷിഭൂമി കര്‍ഷകരല്ലാത്തവര്‍ക്ക് കൈമാറാന്‍ ഇപ്പോഴും അനുമതിയില്ല.

Tags:    

Similar News