സര്‍ക്കാരിന് തിരിച്ചടി; ഡോ.സിസാ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

Update: 2023-03-01 15:56 GMT

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതലകൂടി നല്‍കി ഗവര്‍ണര്‍ നിയമിച്ച ഡോ. സിസാ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുകയും പകരം നിയമനം നല്‍കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിക്ക് തിരിച്ചടി. സിസാ തോമസിന് തിരുവനന്തപുരത്ത് തന്നെ നിയമനം നല്‍കണമെന്നു അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവാണ് സര്‍ക്കാരിന് തിരിച്ചടിയായത്.

സര്‍ക്കാര്‍ താല്‍പ്പര്യത്തിനെതിരായി സിസാ തോമസ് നിലകൊള്ളുന്നു എന്നതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കുകയും പുതിയ നിയമനം നല്‍കാതിരിക്കുകയും ചെയ്തത്. സര്‍വീസില്‍ നിന്നും വിരമിക്കാന്‍ വളരെക്കുറിച്ച് കാലം മാത്രം ബാക്കി നില്‍ക്കെ പുതിയ പദവിയിലേക്ക് നിയമനം പരമാവധി വൈകിപ്പിക്കാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്. സുപ്രിംകോടതി വിധിയെ തുടര്‍ന്ന സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീയ്ക്ക പുറത്തുപോവേണ്ടിവന്ന പശ്ചാത്തലത്തിലാണ് സിസാ തോമസിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധികചുമതല കൂടി ഗവര്‍ണര്‍ നല്‍കിയത്.

Tags:    

Similar News