ഖുശ്ബു സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ചു; ഡ്രൈവര്‍ കസ്റ്റഡിയില്‍

Update: 2020-11-18 12:57 GMT

ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ചലച്ചിത്ര താരം ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്കിടിച്ചു. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈ മെല്‍മരുവത്തൂരിലാണ് സംഭവം.ബിജെപിയുടെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കടലൂരിലേക്കു പോവുന്നതിനിടെയാണ് അപകടം. മനപ്പൂര്‍വമുള്ള അപകടമാണെന്നു സംശയിക്കുന്നതായി ഖുശ്ബു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അപകടത്തില്‍ തകര്‍ന്ന കാറിന്റെ ചിത്രങ്ങള്‍ ഖുശ്ബു ട്വീറ്റ് ചെയ്തു.

Actor-politician Khushboo meets with an accident

Tags:    

Similar News