കെട്ടിട നിയമം ലംഘിച്ചു; ധര്‍മേന്ദ്രയുടെ ഹരിയാനയിലെ ഹെ-മാന്‍ റസ്‌റ്റോറന്റ് അധികൃതര്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു
കര്‍ണാലിലെ ദേശീയപാതയില്‍ സ്ഥിതിചെയ്യുന്ന 'ഫാം-ടു-ഫോര്‍ക്ക്' തീമിലുള്ള റെസ്‌റ്റോറന്റാണ് കെട്ടിട നിയമം ലംഘിച്ചെന്ന് കാട്ടി അധികൃതര്‍ സീല്‍ ചെയ്തത്.
ചണ്ഡിഗഡ്: ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ ഉമടസ്ഥതയിലുള്ള ഹരിയാനയിലെ ഹെ-മാന്‍ റസ്‌റ്റോറന്റ് അധികൃതര്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. കര്‍ണാലിലെ ദേശീയപാതയില്‍ സ്ഥിതിചെയ്യുന്ന 'ഫാം-ടു-ഫോര്‍ക്ക്' തീമിലുള്ള റെസ്‌റ്റോറന്റാണ് കെട്ടിട നിയമം ലംഘിച്ചെന്ന് കാട്ടി അധികൃതര്‍ സീല്‍ ചെയ്തത്. നിയമലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കര്‍ണാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി സീല്‍വച്ചത്.
നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ കര്‍ണാലിന്റെ പ്രാന്തപ്രദേശത്തുള്ള ദേശീയപാത 44ലാണ് റസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള വ്യവസായി പ്രമോദ് കുമാറിനാണ്് ഫ്രാഞ്ചൈസി നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസിനോട് റെസ്‌റ്റോറന്റ് ഉടമ പ്രതികരിക്കാത്തതിനാലാണ് നടപടി ആരംഭിച്ചതെന്ന് കര്‍ണാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിഷാന്ത് യാദവ് പറഞ്ഞു.