കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ പരിധിവിട്ട പെരുമാറ്റം; പി ജയരാജനും കെപി സഹദേവനും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ താക്കീത്

Update: 2021-08-17 12:15 GMT

തിരുവനന്തപുരം: പി ജയരാജനും കെപി സഹദേവനും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ താക്കീത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ പരിധി വിട്ട പെരുമാറ്റത്തിനാണ് നേതാക്കള്‍ക്ക് സംസ്ഥാന സമിതി വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശവും സംസ്ഥാന സമിതി നല്‍കിയിട്ടുണ്ട്. സംഘടനാപരമായ പെരുമാറ്റമല്ല ഇരു നേതാക്കളും നടത്തുന്നത്. പാര്‍ട്ടി നയങ്ങള്‍ പാലിച്ചു സംഘടനാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നും ഇരു നേതാക്കളോടും സംസ്ഥാന കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Tags: