സ്വന്തം കാറ് പോലീസ് വാഹനമാക്കി: യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിവെയ്പ്പ് ; യുവാവിനെ അറസ്റ്റു ചെയ്തു

Update: 2020-12-28 12:27 GMT
റിയാദ് : സ്വന്തം കാറില്‍ പോലീസ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് സമാനമായ ലൈറ്റുകളും സൈറണുകളും ഘടിപ്പിച്ച് പോലീസ് വാഹനത്തെ പോലെയാക്കി മാറ്റി സഞ്ചരിക്കുകയും യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിവെയ്പ്പ് നടത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.


23 വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പോലീസ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് സമാനമായ സജ്ജീകരണങ്ങള്‍ സ്ഥാപിച്ച കാറില്‍ തലസ്ഥാന നഗരിയിലെ മെയിന്‍ റോഡിലൂടെ സഞ്ചരിച്ച് കൈതോക്കും യന്ത്രത്തോക്കും ഉപയോഗിച്ച് യുവാവ് നിറയൊഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞത്. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തു.




Tags: