തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരണമെന്ന് ആരോപണം; കശ്മീരില്‍ അല്‍ ഹുദ സ്ഥാപനങ്ങളില്‍ എന്‍ഐഎ പരിശോധന

Update: 2022-10-11 04:46 GMT

ശ്രീഗനഗര്‍: തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും നിരോധിത സംഘടനകള്‍ക്കും ഫണ്ട് ശേഖരിച്ചുവെന്ന് ആരോപിച്ച് ജമ്മു കശ്മീരില്‍ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന. അല്‍ ഹുദ എഡ്യുക്കേഷനല്‍ ട്രസ്റ്റിന്റെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച്, ജമ്മു, ശ്രീനഗര്‍, പുല്‍വാമ, ബുദ്ഗാം, ഷോപിയാന്‍, ബന്ദിപോറ ജില്ലകളിലെ സ്ഥലങ്ങളില്‍ ഭീകരവിരുദ്ധ ഏജന്‍സി തിരച്ചില്‍ നടത്തുന്നുണ്ട്.

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ അല്‍ ഹുദ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കേസെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച ജമാഅത്തെ ഇസ്‌ലാമി ജമ്മു കശ്മീരിന്റെ മുന്‍നിര സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹുദ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സ്വമേധയാ കേസെടുക്കുകയായിരുന്നു.

Tags:    

Similar News