കൊപ്പം വളാഞ്ചേരി പാതയില്‍ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

Update: 2021-10-07 07:38 GMT

പുലാമന്തോള്‍: കൊപ്പം വളാഞ്ചേരി പാതയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് അപകടം.ബൈക്ക് യാത്രികനായ യുവാവ് സംഭവസ്ഥലത്ത് മരിച്ചു. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി കൈപ്പപറമ്പില്‍ മുഹമ്മദ് ജാഷിര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ കൊപ്പം പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം സംഭവിച്ചത്. ലോറി യുവാവിന്റെ ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു.




Tags: