ബെല്‍ഗാം: ദസറ ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ അവധിക്കാലം ആഘോഷിക്കാനെത്തിയ മൂന്നുപേര്‍ സിന്ധുദുര്‍ഗ് ജില്ലയിലെ സിറോഡ ബീച്ചില്‍ മുങ്ങിമരിച്ചു. നാലുപേരെ കാണാതായി.
ബെല്‍ഗാമിലെ ഖാനാപുര താലൂക്കിലെ ലോണ്ട ഗ്രാമത്തില്‍ താമസിക്കുന്ന ഇസ്രാര്‍ കിട്ടൂര്‍ (17), ഇബാദ് കിട്ടൂര്‍ (13), അല്‍നാവര്‍ സ്വദേശി നമിറ അക്തര്‍ (16) എന്നിവരാണ് മരിച്ചത്.കടലില്‍ കാണാതായ മഹാരാഷ്ട്ര സ്വദേശികളായ ഇര്‍ഫാന്‍ കിട്ടൂര്‍ (36), ഇക്വാന്‍ കിട്ടൂര്‍ (15), മണിയാര്‍ (20), സാക്കിര്‍ മണിയാര്‍ (13) എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.