യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

Update: 2022-10-28 02:56 GMT

ദുബയ്: യുഎഇ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി ജലീല്‍ എം എന്‍ പി (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബയ് റോഡില്‍ മലീഹ ഹൈവേയില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ഫുജൈറ ആസ്ഥാനമായി ഫാന്‍സി ആഭരണ ബിസിനസ് നടത്തിവരികയായിരുന്നു ഇരുവരും. ജലീലിന്റെ ഭാര്യയും കുട്ടികളും ഫുജൈറയിലുണ്ട്. ഫുജൈറ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവും. മര്‍കസ്, മഅദിന്‍ സ്ഥാപനങ്ങളുടെയും പ്രസ്ഥാനത്തിന്റെയും സജീവ സഹകാരിയാണ് ജലീല്‍

Tags: