വാഹനാപകടത്തില്‍ യുവാവ് മരിച്ചു; സഹയാത്രികന് പരിക്ക്

ഇന്നലെ രാത്രിയോടെ കല്‍പ്പറ്റയില്‍ വച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Update: 2019-12-29 09:43 GMT

കല്‍പ്പറ്റ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റബൈക്ക് യാത്രികനായയുവാവ് മരിച്ചു. തലപ്പുഴ പുതിയിടം കക്കാട് പവിത്രന്റെ മകന്‍ ആദര്‍ശ്(അപ്പു)(19) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കല്‍പ്പറ്റയില്‍ വച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹ യാത്രികനായ മക്കിമല മംഗലശേരി റജ്മല്‍ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ പ്രളയകാലത്ത് മക്കിമലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച റസാഖ്-സീനത്ത് ദമ്പതികളുടെ മകനാണ് പരിക്കേറ്റ റജ്മല്‍.


Tags: