വടകര സ്വദേശിയായ ദര്‍സ് വിദ്യാര്‍ത്ഥി കോട്ടക്കലില്‍ അപകടത്തില്‍ മരിച്ചു

വടകര ഒഞ്ചിയം ചാമക്കുന്നുമ്മല്‍ സാലിഹിന്റെ മകന്‍ സെയ്ത് മുഹമ്മദ് സഹല്‍ സാലിഹ്(19) ആണ് മരിച്ചത്.

Update: 2020-02-22 04:54 GMT

കോട്ടക്കല്‍: ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം കോട്ടക്കല്‍ ആയുര്‍വേദ കോളജ് പടിയില്‍ വാഹനപകടം. ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു.വടകര ഒഞ്ചിയം ചാമക്കുന്നുമ്മല്‍ സാലിഹിന്റെ മകന്‍ സെയ്ത് മുഹമ്മദ് സഹല്‍ സാലിഹ്(19) ആണ് മരിച്ചത്.

ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ സഹല്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടം. യാത്രക്കാരും പോലിസും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുഷ്‌റാബിയാണ് മാതാവ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍.




Tags: