നായ വാഹനത്തിനു കുറുകെ ചാടി; ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

Update: 2025-05-29 10:31 GMT

പരപ്പനങ്ങാടി: നായ കുറുകെ ചാടി ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തന്‍പീടികയ്ക്ക് സമീപമാണ് സംഭവം. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി കള്ളിത്തൊടി പരേതനായ ഭാസ്‌കരന്റെ മകന്‍ ശ്രീജിത്ത് (37) ആണ് അപകടത്തില്‍ മരിച്ചത്.

ശ്രീജിത്ത് ബൈക്കോടിച്ചു പോകുന്നതിനിടെ നായ കുറുകെ ചാടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും എതിരെ വന്ന ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ തൊട്ടടുത്തുള്ള നഹാസ് ഹോസ്പിറ്റലില്‍ എത്തിച്ചു. അവിടെ നിന്നും മിംസ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയെങ്കിലും മരണത്തിനു കീഴടങ്ങി.

Tags: