കരൂര്‍: തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മരണം. 15 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. ട്രാക്ടറിലിടിച്ച ഒമ്‌നി വാന്‍ റോഡിന്റെ മീഡിയനില്‍ ഇടിച്ച ശേഷം എതിര്‍വശത്തുകൂടി പോവുകയായിരുന്ന ടൂറിസ്റ്റ് വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാഗര്‍കോവിലില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഒമ്‌നി വാന്‍ കരൂര്‍- സേലം റോഡില്‍ വച്ചാണ് ട്രാക്ടറിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ വാന്‍ തൂത്തുക്കുടിയില്‍ നിന്ന് എതിര്‍ദിശയിലൂടെ വന്ന ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.