''മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് സമയത്ത് നടത്തി ബിജെപി വിജയിച്ചാല്‍....'' ബിജെപിയെ കടന്നാക്രമിച്ച് കെജ്രിവാള്‍

Update: 2022-03-23 11:03 GMT

ന്യൂഡല്‍ഹി; മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് സമയത്ത് നടത്താതെ മാറ്റിവച്ചതില്‍ ബിജെപിയെ വിമര്‍ശിച്ച് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. സമയത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടത്തി ബിജെപി വിജയം നേടുകയാണെങ്കില്‍ എഎപി രാഷ്ട്രീയം വിടുമെന്നും അദ്ദേഹം വെല്ലുവളിച്ചു.

ഡല്‍ഹിയിലെ മൂന്ന് തദ്ദേശസ്ഥാനപങ്ങളെ യോജിപ്പിക്കാനുള്ള ബില്ലിന് കേന്ദ്ര കാബിനറ്റ് അനുമതി നല്‍കിയ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ വിമര്‍ശനം. വടക്ക്, കിഴക്ക്, തെക്ക് മേഖലകളെയാണ് കൂട്ടിച്ചേര്‍ത്ത് ഒന്നാക്കുന്നത്. 

മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് യഥാസമയം നടത്തി ബിജെപി വിജയിച്ചാല്‍ ഞങ്ങള്‍ (എഎപി) രാഷ്ട്രീയം വിടും- കെജ്രിവാള്‍ ഡല്‍ഹി നിയമസഭയ്ക്കു മുന്നില്‍വച്ച് റിപോര്‍ട്ടര്‍മാരോട് പറഞ്ഞു.

'ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളെന്നാണ് ബിജെപി പറയുന്നത്, എന്നാല്‍ ഒരു ചെറിയ പാര്‍ട്ടിയും ചെറിയ തിരഞ്ഞെടുപ്പും കണ്ട് അവര്‍ ഭയപ്പെട്ടു. സമയബന്ധിതമായി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യം കാണിക്കണമെന്ന് ബിജെപിയെ വെല്ലുവിളിക്കുന്നു.' -തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് രക്തസാക്ഷികളോടുള്ള അവഹേളനമാണെന്നും കെജ്‌രിവാള്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു. 

തോല്‍ക്കുമെന്ന ഭീതിയിലാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നാണ് ആരോപണം. 

Tags: