കര്‍ഷകവിരുദ്ധ ഓര്‍ഡിനന്‍സിനെതിരേ പാര്‍ലമെന്റില്‍ പൊരുതുമെന്ന് അരവിന്ദ് കെജ്രിവാള്‍

Update: 2020-09-17 09:05 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ നിയമമായി മാറ്റാനുള്ള നീക്കത്തെ പാര്‍മെന്റി്ല്‍ ആംആദ്മി പാര്‍ട്ടി എംപിമാര്‍ ചെറുക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. മൂന്നു ഓര്‍ഡിനന്‍സുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നത്. മൂന്നും കര്‍ഷക താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. ഓര്‍ഡിനന്‍സുകള്‍ പ്രത്യേകിച്ച് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കോമേഴ്‌സ് (പ്രൊമോഷന്‍ & ഫസിലിറ്റേഷന്‍) രാജ്യത്തെ താങ്ങുവില സമ്പ്രദായത്തെ തുരങ്കം വയ്ക്കുന്ന നിയമമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഫാര്‍മേഴ്സ് ട്രേഡ് ആന്റ് കോമേഴ്സ്(പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ്, ഫാര്‍മേഴ്സ് (എന്‍പവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രീമന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ഓര്‍ഡിനന്‍സ്, അവശ്യവിലനിയന്ത്രണത്തില്‍ കൊണ്ടുവന്ന ഭേദഗതി തുടങ്ങിയവയാണ് മൂന്ന് ഓര്‍ഡിനന്‍സുകള്‍. മൂന്നിനെതിരേയും പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരുടെ കനത്ത പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

ആം ആദ്മിക്കു പുറമേ കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും ഓര്‍ഡിനന്‍സുകള്‍ക്കെതിരേ രംഗത്തുണ്ട്.  

Tags:    

Similar News