എഎപിക്ക് പഞ്ചാബില്‍ വന്‍ലീഡ്: പകുതിയിലേറെ സീറ്റുകളില്‍ മുന്നില്‍

Update: 2022-03-10 04:25 GMT

ന്യൂഡല്‍ഹി; പഞ്ചാബ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി ബഹുദൂരം മുന്നില്‍. ഇപ്പോള്‍ത്തന്നെ പകുതിയില്‍ കൂടുതല്‍ സീറ്റുകളില്‍ എഎപി മുന്നിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ സൂചനയും സമാനമായിരുന്നു.

ഇപ്പോള്‍ അധികാരത്തിലുള്ള കോണ്‍ഗ്രസ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എഎപി ലീഡ് നിലയില്‍ മുന്നിലെത്തിയത്. അകാലിദള്‍ തങ്ങളുടെ അധീനതയിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.

9.30ന് പുറത്തുവന്ന ഫലസൂചനയനുസരിച്ച് എഎപി 65 ഇടത്തും കോണ്‍ഗ്രസ് 14ഇടത്തും മുന്നിലാണ്. ആകെ 117 സീറ്റാണ് ഉള്ളത്. അതില്‍ അകാലികള്‍ 8ഇടത്തും ബിജെപി 5ലും മുന്നിലാണ്.

Tags: