യുപിയില്‍ കൊവിഡ് ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയെന്ന് ആം ആദ്മി പാര്‍ട്ടി എംപി

'ഇതൊരു കൊറോണ കുംഭകോണമാണ്. യുപിയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ലജ്ജാകരമാണ്' സഞ്ജയ് സിംഗ് പറഞ്ഞു.

Update: 2020-09-17 15:06 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊവിഡ് -19 ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അഴിമതി നടത്തുന്നതായി രാജ്യസഭാ അംഗവും മുതിര്‍ന്ന ആം ആദ്മി നേതാവുമായ സഞ്ജയ് സിംഗ് ആരോപിച്ചു. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശിലെ അഴിമതി സംബന്ധിച്ച് അദ്ദേഹം രാജ്യസഭയിലും ആരോപണം ഉന്നയിച്ചിരുന്നു.

'യുപിയില്‍, പകര്‍ച്ചവ്യാധി മൂലം ആളുകള്‍ മരിക്കുമ്പോള്‍ ബിജെപി സര്‍ക്കാര്‍ കമ്മീഷന്‍ നിശ്ചയിക്കുന്ന തിരക്കിലാണ്. ഓക്‌സിമീറ്ററുകള്‍, തെര്‍മോമീറ്ററുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ അമിത നിരക്കിലാണ് വാങ്ങുന്നത്. ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും സഞ്ജയ് സിംഗ് ആവശ്യപ്പെട്ടു.

'ഇതൊരു കൊറോണ കുംഭകോണമാണ്. യുപിയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ലജ്ജാകരമാണ്' സഞ്ജയ് സിംഗ് പറഞ്ഞു. 

Tags:    

Similar News