വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് നാലു മരണം

Update: 2025-05-11 11:43 GMT

കോഴിക്കോട്: വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് നാലു മരണം. മരിച്ചത് കാർ യാത്രികരായ വടകര ചോറോട് സ്വദേശികൾ. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.അപകടത്തിൽ രണ്ടു പേർക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

അമിതമായ വേഗതയിലെത്തിയ ട്രാവലർ കാറുമായി ഇടിക്കുകയായിരുന്നു. വടകര കൂരാട് പാലത്തിനു സമീപമാണ് അപകടം നടന്നത്. സ്ഥലത്തെത്തിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

Tags: