സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ എ റഹീമിന്

Update: 2026-03-06 08:59 GMT

തിരുവനന്തപുരം: സിപിഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലക്കാരനായി എ എ റഹീം എംപിയെ തിരഞ്ഞെടുത്തു. റഹീമിന് ചുമതല നല്‍കാനുള്ള ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നിലവിലുളള ജില്ലാ സെക്രട്ടറി വി ജോയി വര്‍ക്കലയില്‍ വീണ്ടും മല്‍സരിക്കുന്ന സാഹചര്യത്തിലാണ് റഹീമിന് താല്‍ക്കാലിക ചുമതല നല്‍കിയത്.

സിറ്റിങ് എംഎല്‍എമാര്‍ തന്നെ തലസ്ഥാനത്ത് മല്‍സരിക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വിജയസാധ്യത പരിഗണിച്ചാണ് എംഎല്‍എമാരെ വീണ്ടും മല്‍സരിപ്പിക്കാന്‍ ധാരണയിലെത്തിയത്. കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് തന്നെ മല്‍സരിക്കും. നേരത്തെ, വി ജോയിയുടെ വര്‍ക്കലയിലെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ജില്ലാ സെക്രട്ടറിയായതിനാല്‍ ജോയി മല്‍സരിക്കേണ്ട എന്നായിരുന്നു തുടക്കത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍ ജോയി മല്‍സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നിലനിര്‍ത്താന്‍ ആകില്ലെന്ന് ജില്ലാ നേതൃത്വം നിലപാട് എടുക്കുകയായിരുന്നു.

Tags: