തല്‍സമയ പ്രദര്‍ശത്തിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് സുഡാനി യുവാവ് മരിച്ചു

പതിനൊന്നു വര്‍ഷമായി വളര്‍ത്തുകയും പ്രദര്‍ശനത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന അതേ പാമ്പു തന്നെയാണ് യുവാവിന്റെ ജീവനെടുത്തത്.

Update: 2021-09-04 13:56 GMT

അബഹ: തല്‍സമയ പ്രദര്‍ശത്തിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് സുഡാനി യുവാവിന് ദാരുണാന്ത്യം. അസീര്‍ പ്രവിശ്യയിലെ പാര്‍ക്കുകളില്‍ പതിനൊന്നു വര്‍ഷമായി പാമ്പ് പ്രദര്‍ശനം നടത്തിവരുന്ന മുപ്പതുകാരനാണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ലൈവ് പ്രദര്‍ശനം നിരവധി പേര്‍ കാണുന്നതിനിടയിലാണ് പാമ്പ് യുവാവിനെ കടിച്ചത്.


പതിനൊന്നു വര്‍ഷമായി വളര്‍ത്തുകയും പ്രദര്‍ശനത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന അതേ പാമ്പു തന്നെയാണ് യുവാവിന്റെ ജീവനെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാണികള്‍ക്കു മുന്നില്‍ പാമ്പ് പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അപകടം. പ്രദര്‍ശനം പൂര്‍ത്തിയാക്കി മുറിയില്‍ തിരിച്ചെത്തിയ ശേഷം മൊബൈല്‍ ഫോണിലൂടെ സാമൂഹികമാധ്യമങ്ങളിലെ ഫോളോവേഴ്‌സിനു മുന്നില്‍ വെച്ച് മൂര്‍ഖന്‍ പാമ്പിനെ കളിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാമ്പ് യുവാവിനെ കടിച്ചത്. ഉടന്‍ തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ അസീര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത വിധം വിഷം വ്യാപിച്ചിരുന്നു.




Tags:    

Similar News