കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു. ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്പില്‍ സുരേഷിന്റെ മകന്‍ സൂരജ് കെ എസ്, തൃശൂര്‍ പഴുവില്‍ വെസ്റ്റ് വള്ളൂക്കാട്ടില്‍ അശോക് കുമാറിന്റെ മകള്‍ ശ്വേത അശോക് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12.45ഓടെയായിരുന്നു അപകടം.
ഫോറം മാളില്‍ നിന്ന് ശ്വേതയെ കാക്കനാടുള്ള താമസസ്ഥലത്ത് കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ട്‌പ്പെട്ടത്. ബൈക്ക് ചമ്പക്കര മാര്‍ക്കറ്റിന് അടുത്തുള്ള 953ാം നമ്പര്‍ മെട്രോ പില്ലറില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.