പയ്യാവൂരില്‍ കാര്‍ മരത്തിലിടിച്ച് യുവതി മരിച്ചു

കുടിയാന്മല വാഴപ്ലാക്കല്‍ ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്.

Update: 2021-10-06 14:10 GMT
കണ്ണൂര്‍: പയ്യാവൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. കുടിയാന്മല വാഴപ്ലാക്കല്‍ ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചാണ് അപകടം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്തു നിന്നു പയ്യാവൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ റോഡിനു സമീപത്തെ പേരമരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു.




Tags:    

Similar News