സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതി മരിച്ചു

Update: 2025-02-01 11:16 GMT

മലപ്പുറം: മലപ്പുറം സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതി മരിച്ചു. വൈലത്തൂര്‍ ഇട്ടിലാക്കല്‍ സ്വദേശി കമറുന്നീസ(47)യാണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടിയാലാണ് ദാരുണമായ അപകടം. കമറുന്നീസയും സഹോദരിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്കു വീണ കമറുന്നീസയുടെ ശരീരത്തിലൂടെ ലേറി കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സഹോദരിയേയും മകനെയും ആശിപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: