എ സഈദ്: അക്രമികളുടെ കൈക്ക് പിടിക്കാന്‍ ജനതയെ പ്രാപ്തമാക്കിയ നേതാവ്- പെരുങ്ങമ്മല പ്രവാസി ഗ്രൂപ്പ്

സ്വന്തം ജീവനും ജീവിതവും സമ്പത്തും ഇന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നല്‍കിയ മഹാനായിരുന്നു എ സഈദ് എന്ന് യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തിയവര്‍ പറഞ്ഞു.

Update: 2019-04-07 08:36 GMT

ദമ്മാം: അക്രമികളായ ജനക്കൂട്ടത്തിന്റെ കൈക്ക് പിടിക്കാന്‍ ഒരു ജനതയെ പ്രാപ്തമാക്കിയ നേതാവായിരുന്നു അന്തരിച്ച എസ്.ഡി.പി.ഐ മുന്‍ ദേശീയ അധ്യക്ഷന്‍ എ സഈദ് സാഹിബ് എന്ന് പെരുങ്ങമ്മല പ്രവാസി ഗ്രൂപ്പ് ദമ്മാമില്‍ സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. കുന്നില്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റ തെരുവുകളില്‍ അടിച്ചമര്‍ത്തപ്പെട്ട ദലിത് പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഒരു പുരുഷായുസ് മുഴുവന്‍ ജീവിച്ച മഹത് വക്തിയായിരുന്നു അദ്ദേഹം. സ്വന്തം ജീവനും ജീവിതവും സമ്പത്തും ഇന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നല്‍കിയ മഹാനായിരുന്നു എ സഈദ് എന്ന് യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തിയവര്‍ പറഞ്ഞു. അസീസ് കൊച്ചുവിള, ഷെഫീഖ് താന്നിമൂട്ടില്‍, അന്‍വര്‍ ചിറ്റൂര്‍, മുഹമ്മദ് ഷാന്‍ കൊച്ചുവിള, ഷമീം പൂന്തോട്ടം, നാസ്സര്‍ കാട്ടിളക്കുഴി, ബുഹാരി ചിറ്റൂര്‍ സംസാരിച്ചു.

Tags:    

Similar News