ബഹ്റെയ്നില്‍ ജോലിക്കിടെ കാണാതായ കാസര്‍കോട് സ്വദേശി മരിച്ച നിലയില്‍
ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പെരുമ്പള കോളിയടുക്കം വയലാംകുഴി സ്വദേശി മഹേഷിനെ (30)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയിലെ ഒരു ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന മഹേഷിനെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.
മനാമ: ബഹ്റെയ്നില്‍ ജോലിക്കിടെ കാണാതായ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പെരുമ്പള കോളിയടുക്കം വയലാംകുഴി സ്വദേശി മഹേഷിനെ (30)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയിലെ ഒരു ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന മഹേഷിനെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.
തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാത്രി താമസിക്കുന്ന കെട്ടിടത്തിന് സമീപത്ത് വച്ചാണ് മഹേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഒരു വര്‍ഷം മുന്‍പാണ് മഹേഷ് റിഫയിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. വയലാംകുഴി ബാലാമണി കണ്ണന് വടക്കേടത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മനോജ്, മഹേന്ദ്രന്.