തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

Update: 2025-01-20 03:11 GMT
തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം:തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണം. 46 കാരനായ ശിവാനന്ദൻ കാണിയാണ് ആക്രമണത്തിനിരയായത്. ആറ്റിൽ ചുണ്ടയിട്ടു കൊണ്ടിരിക്കുമ്പോഴാണ് ശിവാന്ദനനെ ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചൂണ്ട ഇട്ടു കൊണ്ടിരുന്ന ശിവാനന്ദന് പുറകിലെത്തിയ ആന ഇയാളെ തുമ്പികൈയ്യിൽ തൂക്കിയെടുക്കുകയായിരുന്നു. ശേഷം ചുഴറ്റി ആറ്റിലേക്കെറിഞ്ഞു. രാവിലെ റബ്ബർ ടാപ്പിങിനെത്തിയ തൊഴിലാളികളാണ് അവശ നിലയിലായ ശിവാനന്ദനെ കണ്ടത്. ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Tags:    

Similar News