നെയ്‌റോബി ആക്രമണത്തില്‍ മരിച്ച വ്യവസായി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടയാള്‍

. ജാസന്‍ സ്പിന്റ്‌ലെര്‍ എന്ന വ്യവസായിയാണ് നെയ്‌റോബി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Update: 2019-01-18 18:58 GMT

ന്യൂയോര്‍ക്ക്: ദിവസങ്ങള്‍ക്കു മുമ്പ് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ സായുധര്‍ നടത്തിയ, 21 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ മരിച്ച വ്യവസായി, 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടയാള്‍. ജാസന്‍ സ്പിന്റ്‌ലെര്‍ എന്ന വ്യവസായിയാണ് നെയ്‌റോബി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2011ലെ ആക്രമണ സമയത്തു വേള്‍ഡ് ട്രേഡ് സെന്ററിലെ ബാങ്കിലുണ്ടായിരുന്ന സ്പിന്റ്‌ലെര്‍ അന്നു തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിന്നീട് മിനി വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടു നെയ്‌റോബിയിലെത്തിയതായിരുന്നു സ്പിന്റ്‌ലെര്‍.

Tags: