പുത്തന്‍ചിറയില്‍ 8 പേര്‍ക്കു കൂടി രോഗബാധ

Update: 2020-08-05 14:28 GMT

മാള: ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിലവിലുള്ള പ്രദേശത്ത് എട്ട് പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവ് ആയി. കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവ് ആയിട്ടുണ്ട്. അതേസമയം ഭയപെടേണ്ട സാഹചര്യമില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. മാളയില്‍ 69 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ ആറ് പേര്‍ പോസിറ്റീവും 63 പേര്‍ നെഗറ്റീവുമാണ്. വരും ദിനങ്ങളിലും രോഗബാധയുടെ വര്‍ദ്ധനവുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. 

Tags:    

Similar News