കനത്ത മഴ: കെട്ടിടം തകര്‍ന്ന് വീണ് സൈനികര്‍ ഉള്‍പ്പെടെ ഏഴ് മരണം

ഇന്നലെ വൈകീട്ട് ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള സോലണില്‍ നിന്നായിരുന്നു അപകടം. 28 പേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2019-07-15 04:33 GMT

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് സൈനികര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇന്നലെ വൈകീട്ട് ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള സോലണില്‍ നിന്നായിരുന്നു അപകടം. 28 പേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും ഏഴോളം സൈനികള്‍ കുടുങ്ങിക്കിടക്കിന്നതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴ തുടര്‍ന്ന് നഹാന്‍ -കുമാര്‍ഹട്ടി റോഡില്‍ സ്ഥിതിചെയ്യുന്ന റെസ്‌റ്റോറന്റ് കെട്ടിടമാണ് തകര്‍ന്നുവീണത്. കുമര്‍ഹാട്ടിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. സൈനിക ഉദ്യോഗസ്ഥരും കുടുംബവും ഉത്തരാഖണ്ഡിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനാണ് ഇവിടെ കയറിയത്. 30 സൈനികര്‍ ഭക്ഷണശാലയിലുണ്ടായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ട് 3.45 ശക്തമായ മഴയെ തുടര്‍ന്നു കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി കനനത്തമഴയെത്തുടര്‍ന്ന് ചണ്ഡിഗഡ് സിംല ദേസീയപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

 

Tags:    

Similar News