രണ്ട് ലോറികളിലായി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന 67 പേര്‍ പിടിയില്‍

പയ്യോളി സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Update: 2020-03-25 12:51 GMT

പയ്യോളി: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ച് രണ്ട് ലോറികളിലായി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന 67 പേരെ പോലിസ് പിടികൂടി. തലശ്ശേരിയില്‍ നിന്ന് സേലത്തേക്ക് പോകുന്ന പച്ചക്കറി ലോറികളിലാണ് ഇവര്‍ കടക്കാന്‍ ശ്രമിച്ചത്.

ഇന്ന് വൈകീട്ട് 4.30 ഓടയാണ് സംഭവം. തലശ്ശേരിയില്‍ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ലോക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പയ്യോളി സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ആര്‍ഡിഒ, ആരോഗ്യ വിഭാഗം, നഗരസഭ ചെയര്‍പേഴ്‌സണ്‍, തഹസില്‍ദാര്‍, എന്നിവര്‍ സ്ഥലത്തെത്തി.ലോറിയില്‍ പിടികൂടിയ ആളുകളെ തലശ്ശേരിയിലേക്ക് രണ്ട് കെഎസ്ആര്‍ടിസിയില്‍ തിരിച്ചയക്കും. കണ്ണൂര്‍ ജില്ലാ ഭരണകൂടം ഇവര്‍ക്കാവശ്യമായ സൗകര്യം ചെയ്യാമെന്ന് ഉറപ്പ് നല്‍കി







Tags: