ഒമാനില്‍ ഇന്ന് 665 പേര്‍ക്ക് കൊവിഡ്; 12 മരണം

Update: 2020-07-29 12:49 GMT

മസ്‌കത്ത്: ഒമാനില്‍ 665 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,8569 ആയി. ഇന്ന് രാജ്യത്ത് 1,314 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളില്‍ 618 പേര്‍ സ്വദേശികളും 47 പേര്‍ വിദേശികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 412 ആയി ഉയര്‍ന്നു. 52 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 522 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 184 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. ഇന്ന് 1,653 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 6,0240 ആയി. 17,917 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്. മസ്‌കത്ത് ഗവര്‍ണേറ്റിലാണ് ഇന്ന് കൂടുതല്‍ പുതിയ രോഗികളുള്ളത്. 220 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.




Tags: