അരീക്കോട് താലൂക്ക് ആശുപത്രി വികസനത്തിന് 65 കോടി

Update: 2021-02-12 14:27 GMT

അരീക്കോട്: അരീക്കോട് താലുക്ക് ആശുപത്രി വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 65 കോടി അനുവദിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ ഏറനാട് എംഎല്‍എ പി കെ ബഷീര്‍ അറിയിച്ചു. ബജറ്റില്‍ 25 കോടിയും കേരള ഇന്‍ഫ്രാസ്ട്രകചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡിന്റെ (KIIFB) 40 കോടിയും ഉള്‍പ്പെടെയാണ് അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയുടെ പ്രവര്‍ത്തിചുമതല WAPCOS ഏജന്‍സിയാണ് നിര്‍വഹിക്കുന്നത് സംസ്ഥാനത്തെ മികവുറ്റ താലൂക്ക് ആശുപത്രിയായി ഇതിനെ മാറ്റുമെന്നും ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.


നിലവില്‍ പ്രതിദിനം 800ലേറെ രോഗികള്‍ അരീക്കോട് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പഴയ കെട്ടിടം അരീക്കോട് പി എച്ച് സിയായി മാറും. ആശുപത്രിക്ക് സ്ഥലപരിമിതി തടസമായ സാഹചര്യത്തില്‍ അരീക്കോട് പൂക്കോട്ട് ചോലയില്‍ മൂന്നര ഏക്കര്‍ സ്ഥലം കണ്ടെത്തി കൈമാറിയതായും അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആശുപത്രി നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പി കെ ബഷീര്‍എം എല്‍ എ അറിയിച്ചു. പി പി സഫറുല്ല, എം സുല്‍ഫിക്കര്‍ പങ്കെടുത്തു.




Tags:    

Similar News