ഒഡീഷയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറ് മരണം; 20 പേര്‍ക്ക് പരിക്ക്

Update: 2022-09-17 04:09 GMT

ജാര്‍സുഗുഡ: ഒഡീഷയിലെ ജാര്‍സുഗുഡയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മരിച്ചവര്‍ സ്റ്റീല്‍ ആന്റ് പവര്‍ പ്ലാന്ററിലെ തൊഴിലാളികളാണ്. സംബല്‍പൂര്‍- ജാര്‍സുഗുഡ ബിജു എക്‌സ്പ്രസ് വേയിലാണ് സംഭവം. പ്ലാന്റ് സൈറ്റില്‍ നിന്ന് ജാര്‍സുഗുഡ ടൗണിലേക്ക് ബസ്സില്‍ മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ജാര്‍സുഗുഡ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് എന്‍ മൊഹപത്ര പറഞ്ഞു. പരിക്കേറ്റ തൊഴിലാളികളെ ബുര്‍ളയിലെ വീര്‍ സുരേന്ദ്രസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ചിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    

Similar News