ബിഹാറില്‍ കല്‍ക്കരിയുമായി പോയ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി

Update: 2022-10-26 06:41 GMT

ധന്‍ബാദ്: ബിഹാറില്‍ കല്‍ക്കരി കയറ്റിയ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ബുധനാഴ്ച രാവിലെ 6.24 ഓടെയാണ് ഗയ ജില്ലയില്‍ ഗുര്‍പ മേഖലയില്‍ അപകടം സംഭവിച്ചത്. ഇതെത്തുടര്‍ന്ന് ഈസ്റ്റ് സെന്‍ട്രല്‍ ലൈനിലെ ഗതാഗതം തടസ്സപ്പെട്ടു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. ധന്‍ബാദിന് സമീപം കൊഡേര്‍മ- മാന്‍പൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ 53 വാഗണുകള്‍ പാളത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

ഇരട്ടപാതയിലെ രണ്ട് ലൈനുകളിലും ഗതാഗതം തടസ്സപ്പെട്ടതോടെ ബിഹാറിലൂടെ കടന്നുപോവുന്ന കൊല്‍ക്കത്ത- ഡല്‍ഹി പാതയിലെ പല സര്‍വീസുകളും റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബര്‍വാദിഹ്, ഗയ, നെസുച്‌ബോ, ഗോമോഹ്, ധന്‍ബാദ് എന്നിവിടങ്ങളില്‍ നിന്ന് ദുരിതാശ്വാസ വാഹനങ്ങളും ഉദ്യോഗസ്ഥരുടെ സംഘവും സംഭവസ്ഥലത്തെത്തുന്നുണ്ട്.

Tags:    

Similar News