2014-2019 കാലത്ത് തകര്‍ക്കപ്പെട്ട സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ എണ്ണം 529 എന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

സൈബര്‍ സുരക്ഷിതത്വം ശക്തമാക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

Update: 2019-12-04 19:13 GMT

ന്യൂഡല്‍ഹി: 2014 മുതല്‍ 2019 ഒക്ടോബര്‍ വരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ 529 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി മന്ത്രി രവിശങ്കര്‍ പ്രസാദ്. സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച ലോക്‌സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ 199, 2017 ല്‍ 172, 2018 ല്‍ 110, 2019 ല്‍ 48 എന്നീ ക്രമത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്.

സൈബര്‍ സുരക്ഷിതത്വം ശക്തമാക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ രൂപീകരിച്ചു. രാജ്യത്തിന്റെ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറിന്റെയും നെറ്റ്‌വര്‍ക്കിന്റെയും സംരക്ഷണം ഉറപ്പു വരുത്താന്‍ ഇന്‍ഡ്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം കമ്പ്യൂട്ടറുകളുടെ സംരക്ഷണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നു.

ഗവണ്‍മെന്റ് വെബ്‌സൈറ്റുകളുടെ സുരക്ഷിതത്വം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ആഡിറ്റ് ചെയ്യപ്പെടുന്നു. നിശ്ചിത കാലയളവിനുളളില്‍ ആഡിറ്റുകള്‍ ക്രമമായി നടത്തുന്ന സെക്യൂരിറ്റി ആഡിറ്റിംഗ് സഹായം തേടുന്നതിലേയ്ക്കായി 90 സംഘടനകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സൈബര്‍ ആക്രമണം തടയുന്നതിനായി െ്രെകസിസ്  മാനേജ്‌മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. അതിപ്രാധാനമായ മേഖലകളില്‍ സുശക്തമായ സൈബര്‍ സംരക്ഷണ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

Tags:    

Similar News