കെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: കെ സുധാകരന്‍

Update: 2024-04-19 10:43 GMT

തിരുവനന്തപുരം: കെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അത്തരത്തില്‍ ഒരു നടപടി ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലായെന്നും കെ സുധാകരന്‍ പറഞ്ഞു.

വീട്ടിലെത്തി വോട്ട് സിപിഎം ദുരുപയോഗം ചെയ്യുന്നുവെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിന് ആവില്ലെന്ന് പറഞ്ഞ സുധാകരന്‍ യുഡിഎഫിന് 20 ല്‍ 20 കിട്ടുമെന്ന് സര്‍വേഫലങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത്തരം നീക്കമെന്നും ചൂണ്ടിക്കാണിച്ചു. സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കും. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News