സൗദിയില്‍ 4500 പേര്‍ക്കൂ കുടി കൊവിഡ് 19 സ്ഥിരീകരിച്ചു; മരണസംഖ്യ ആയിരം കവിഞ്ഞു

Update: 2020-06-15 13:51 GMT

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,500 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,32,048 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3,170 പേര്‍ രോഗവിമുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 87,890 ആയി. 39 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 1,011 ആയി ഉയര്‍ന്നു. 43,147 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1,897 പേരുടെ നില ഗുരുതരമാണ്.

റിയാദ് 1658, ജിദ്ദ 419, മക്ക 389, ദമ്മാം 270 ഹുഫൂഫ് 205, ഖതീഫ് 183, തായിഫ് 130, മദീന 125, കോബാര്‍ 89, ഖമീസ് മുശൈത് 85, അബ്ഹാ 53, സ്വഫ് വാ 45, അല്‍മുബ്‌റസ് 45, ബുറൈദ 39, അല്‍റസ് 38, ഖര്‍ജ് 36, യാമ്പു 28, അല്‍ഹസ് മിയ്യ 27, ഹുത തമീം 26, നജ്‌റാന്‍ 24 അല്‍റസ് 23, അല്‍ബാഹ 21, വാദി ദവാസിര്‍ 20, അല്‍ഖഫ്ജി 18, അല്‍ദര്‍ഇയ്യ 17, ഉനൈസ 15, റഅ്‌സത്തന്നൂറ 15, ഹായില്‍ 14, തബൂക് 14, അസീര്‍ 13, ബീഷ 12, ഷര്‍വ് 12, അഫീഫ് 12, ഖദ്ബാഅ് 11, ഖലീസ് 11. 

Tags:    

Similar News