ഉത്തരാഖണ്ഡില്‍ 412 പേര്‍ക്ക് കൊവിഡ്

Update: 2020-08-24 19:11 GMT

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 24 മണിക്കൂറിനുള്ളില്‍ 412 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 15,529 ആയി.

ഔദ്യോഗിക വിവരമനുസരിച്ച് 10,912 പേരുടെ രോഗം ഭേദമായി. 207 പേര്‍ രോഗം മൂര്‍ച്ഛിച്ച് മരിച്ചു. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം നിലവില്‍ 31,06,348 ആയിട്ടുണ്ട്. 

Tags: