നീന്തല്‍ കുളത്തില്‍ വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവം: സ്‌കൂളിന് 38 ലക്ഷം പിഴ

2018 നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. നാലു വയസ്സുകാരനായ സ്വദേശി ബാലന്‍ ആസ്‌ത്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നീന്തല്‍ കുളത്തില്‍ വീണ് മരിക്കുകയായിരുന്നു.

Update: 2019-05-15 08:45 GMT

ഷാര്‍ജ: ആസ്‌ത്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നീന്തല്‍ കുളത്തില്‍ വീണ് നാലു വയസ്സുകാരനായ സ്വദേശി ബാലന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ രണ്ട് ലക്ഷം ദിര്‍ഹം പിഴയടക്കണമെന്ന് കോടതി. 2018 നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. നാലു വയസ്സുകാരനായ സ്വദേശി ബാലന്‍ ആസ്‌ത്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നീന്തല്‍ കുളത്തില്‍ വീണ് മരിക്കുകയായിരുന്നു.

ജീവനക്കാരുടെ അനാസ്ഥയാണെന്ന് മരണത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. സ്‌കൂള്‍ അധികൃതര്‍ 1.40 ലക്ഷം ദിര്‍ഹവും രണ്ടു ജീവനക്കാര്‍ 30,000 ദിര്‍ഹം വീതവും ബ്ലഡ് മണി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവിട്ടത്. അധ്യാപികയും മറ്റു രണ്ടു ജീവനക്കാരും, 5000 ദിര്‍ഹം വീതം നല്‍കണമെന്നും ഉത്തരവ് പറയുന്നു.

Tags:    

Similar News