മേവാര്‍ സര്‍വകലാശാലയില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കു മര്‍ദ്ദനം

70 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. എല്‍എല്‍ബി വിദ്യാര്‍ഥി ബിലാല്‍ അഹമ്മദ് ദര്‍, ബിടെക് വിദ്യാര്‍ഥി ഇഷ്ഫാഖ് അഹമ്മദ് ഖുറേഷി, ബിബിഎ വിദ്യാര്‍ഥി താഹിര്‍ മജീദ്, ബിഫാം വിദ്യാര്‍ഥി മുഹമ്മദ് അലി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

Update: 2019-11-23 18:16 GMT

ന്യൂഡല്‍ഹി: രാജസ്ഥാനിലെ മേവാര്‍ സര്‍വകലാശാലയില്‍ നാലു കശ്മീരി വിദ്യാര്‍ഥികള്‍ക്കു മര്‍ദ്ദനം. 70 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. എല്‍എല്‍ബി വിദ്യാര്‍ഥി ബിലാല്‍ അഹമ്മദ് ദര്‍, ബിടെക് വിദ്യാര്‍ഥി ഇഷ്ഫാഖ് അഹമ്മദ് ഖുറേഷി, ബിബിഎ വിദ്യാര്‍ഥി താഹിര്‍ മജീദ്, ബിഫാം വിദ്യാര്‍ഥി മുഹമ്മദ് അലി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. കത്തി, ഇരുമ്പ് വടി തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സര്‍വകലാശാലയിലെ ബിഹാറിലേയും കശ്മീരിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ അധികൃതര്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണമുണ്ടായത്.

Tags:    

Similar News