33 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കും; സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

Update: 2023-01-24 02:47 GMT

തിരുവനന്തപുരം: കൊലപാതക ശ്രമം, മോഷണം, വീടുകയറി ആക്രമണം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 33 തടവുകാരെ കൂടി ശിക്ഷാ കാലയളവില്‍ ഇളവുനല്‍കി വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. തടവുകാരെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.

ക്രിമിനല്‍ കേസുകളില്‍ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്നു സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 33 പേര്‍ക്കു ആറ് മാസം വരെ ഇളവു നല്‍കി മോചിപ്പിക്കാനായിരുന്നു ശുപാര്‍ശ. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ജയില്‍ മേധാവി എന്നിവര്‍ അടങ്ങുന്ന സമിതി സമിതി ശുപാര്‍ശ ചെയ്ത 34 തടവുകാരില്‍ ഒരാളെ ഒഴിവാക്കി. ഇയാളുടെ ശിക്ഷാ കാലാവധി ഒരുമാസത്തിനകം തീരുന്ന സാഹചര്യത്തിലാണിത്.

Tags: