കൊവിഡ്: കുവൈത്തില്‍ 314 പേര്‍ക്ക് രോഗബാധ: രണ്ട് മരണം

Update: 2020-12-03 13:38 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനുളളില്‍ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 884 ആയി. 314 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞ് 1,43,574 ആയി.

കുവൈത്തില്‍ ഇന്നു മാത്രം 540പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞ് 1,38,674 ആയി. മാസങ്ങള്‍ക്കു ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെയായി 4,016ല്‍ എത്തി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞ് 84 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,039 പേരിലാണ് സ്രവപരിശോധന നടത്തിയത്. ഇത് ഇന്നേ വരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതോടെ ഇതുവരെ ആകെ സ്രവപരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 1,18,620 ആയി.

Tags: