ഇന്ത്യ മൂന്നു മിന്നലാക്രമണങ്ങള്‍ നടത്തി; മൂന്നാമത്തേത് വെളിപ്പെടുത്താനാകില്ല: കേന്ദ്ര ആഭ്യന്ത മന്ത്രി

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് തവണ ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തിയില്‍ കടുന്നകയറി വിജയകരമായി ആക്രമണം നടത്തി. ഇതില്‍ രണ്ടെണ്ണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനാകും. എന്നാല്‍ മൂന്നാമത്തേതിന്റെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ല

Update: 2019-03-09 14:48 GMT

മംഗളൂരു: ഉറി, പുല്‍വാമ ആക്രമണങ്ങള്‍ക്കു പിന്നാലെ പാക് അതിര്‍ത്തി കടന്നുകയറി നടത്തിയ രണ്ടു മിന്നലാക്രമണങ്ങള്‍ കൂടാതെ മൂന്നാമതൊരു മിന്നലാക്രമണം കൂടി ഇന്ത്യന്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍, ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരുവില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് തവണ ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തിയില്‍ കടുന്നകയറി വിജയകരമായി ആക്രമണം നടത്തി. ഇതില്‍ രണ്ടെണ്ണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനാകും. എന്നാല്‍ മൂന്നാമത്തേതിന്റെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. പാക് സായുധസംഘം നമ്മുടെ സൈനികരെ കൊലപ്പെടുത്തിയ ഉറിയാണ് ആദ്യത്തേത്.അന്ന് സൈന്യം പ്രതികരിച്ചു. പുല്‍വാമ ആക്രമണത്തിന് പിന്നാലെയായിരുന്നു അടുത്തത്. മൂന്നാമത് നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്ക് താന്‍ വെളിപ്പെടുത്തുന്നില്ല. ഇന്ത്യ ബലഹീനരല്ലന്നെും സിങ് വ്യക്തമാക്കി.

പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഫെബ്രുവരി 26ന് ഇന്ത്യ തങ്ങളുടെ വ്യോമസേനാ പോര്‍വിമാനങ്ങള്‍ പാകിസ്താനിലെ ബാല്‍കോട്ടിലേക്കയച്ച് ജെയ്‌ശെ മുഹമ്മദിന്റെ പരിശീലന ക്യാംപ് ആക്രമിച്ചിരുന്നു.

Tags:    

Similar News