തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍തട്ടി മരിച്ചു

Update: 2022-09-07 07:23 GMT

തൃശൂര്‍: പാളം മുറിച്ചുകടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ ആറ്റൂര്‍ സ്വദേശി റിസ്വാന്‍ (7) ആണ് മരിച്ചത്. സഹോദരനൊപ്പം മദ്‌റസയില്‍നിന്ന് വീട്ടിലേയ്ക്ക് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. സഹോദരന്‍ അത്ഭുതകരമായി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. റിസ്വാന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags: