സൗദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,994 പേര്‍ക്ക്

Update: 2020-07-11 13:36 GMT

ദമ്മാം: സൗദിയില്‍ 2,994 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,29,480 ആയി ഉയര്‍ന്നു. സൗദിയില്‍ കൊവിഡ് 19 ബാധിച്ച് 30 പേര്‍ കൂടി മരണപ്പട്ടു. ഇതോടെ മരണസംഖ്യ 2,181 ആയി ഉയര്‍ന്നു. 2,370 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,65,396 ആയി. 61,903 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2,230 പേരുടെ നില ഗുരുതരമാണ്.

രോഗം സ്ഥിരീകരിച്ചവരുടെ സ്ഥലം തിരിച്ചുള്ള കണക്ക്:

റിയാദ് 285, ഹുഫൂഫ് 226, ജിദ്ദ 221, ദമ്മാം 211, മുബറസ് 156, തായിഫ് 152, മക്ക 88, ഖതീഫ് 86, ഹായില്‍ 78, മദീന 77, ഹഫര്‍ ബാതിന്‍ 72, അറാര്‍ 66, ഖമീസ് മുശൈത് 62, അബ്ഹാ 51, തബൂക് 50, യാമ്പു 49, നജ്‌റാന്‍ 48, കോബാര്‍ 45, ബുറൈദ 43, അബ്ഖീഖ് 43, മഹായീല്‍ 42, അഹദ് റഫീദ 35, വാദി മഷീല്‍ 29,ദഹ്‌റാന്‍ 29, സ്വബ് യാ27 

Tags: