പൗരത്വ നിയമം: ലക്ഷങ്ങള്‍ പിഴയടക്കാനാവശ്യപ്പെട്ട് ഉത്തര്‍ പ്രദേശില്‍ പ്രതിഷേധക്കാര്‍ക്ക് നോട്ടിസ്

പ്രതിഷേധത്തിന്റെ വീഡിയോകള്‍ പോലിസിന്റെ കൈയിലുണ്ടെന്നും അത് പരിശോധിച്ച് പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Update: 2019-12-25 16:23 GMT

ലഖ്‌നോ: പൗരത്വ ഭേദഗതി പ്രതിഷേധത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് പിഴയടക്കാനാവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നോട്ടിസ് അയച്ചു. 28 പേര്‍ക്കാണ് രാംപൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നോട്ടിസ് ലഭിച്ചിരിക്കുന്നത്. 14.86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അത് പിഴയായി ഒടുക്കണമെന്നുമാണ് നോട്ടിസില്‍ പറയുന്നത്. പോലിസ് ഹെല്‍മെറ്റുകള്‍, ലാത്തികള്‍, പെല്ലറ്റുകള്‍ എന്നിവയുടെ വിലയും ഈടാക്കുമെന്ന് നോട്ടിസില്‍ പറയുന്നു.

പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന പുറത്തുവന്ന് തൊട്ടടുത്ത ദിവസമാണ് ജില്ലാ ഭരണകൂടം നോട്ടിസ് അയച്ചത്. ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട പ്രധാന ടൗണുകളിലൊന്നാണ് രാംപൂര്‍.

പ്രതിഷേധത്തിന്റെ വീഡിയോകള്‍ പോലിസിന്റെ കൈയിലുണ്ടെന്നും അത് പരിശോധിച്ച് പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.




Tags:    

Similar News