2022 നിയമസഭാ തിരഞ്ഞെടുപ്പ്; ഗോവയിലും ഉത്തരാഖണ്ഡിലും പരസ്യപ്രചാരണം അവസാനിച്ചു

Update: 2022-02-12 15:13 GMT

ന്യൂഡല്‍ഹി; നിയമസഭാ തിരഞ്ഞെടുപ്പ് നടപ്പ് നടക്കുന്ന ഗോവയിലും ഉത്തരാഖണ്ഡിലും പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. ഫെബ്രുവരി 14നാണ് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.

നേതാക്കളുടെ വ്യാപകമായ രാജിയും കാലുമാറ്റവും രണ്ട് സംസ്ഥാനങ്ങളിലും വലിയ രാഷ്ട്രീയപ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനിടയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഗോവ നിയമസഭയില്‍ 40 മണ്ഡലങ്ങളാണ് ഉള്ളത്. ഉത്തരാഖണ്ഡില്‍ 70 നിയമസഭാ മണ്ഡലങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് ബിജെപിക്കുവേണ്ടി് സംസ്ഥാനത്ത് എത്തിയ പ്രമുഖര്‍. കോണ്‍ഗ്രസ്സിനുവേണ്ടി പ്രിയങ്കയും രാഹുലുമെത്തി.

നാളെ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണം നടക്കും.

വിവിധ പാര്‍ട്ടികള്‍ വലിയ ആരോപണങ്ങളാണ് പരസ്പരം ഉന്നയിക്കുന്നത്.

ഉത്തരാഖണ്ഡിലെത്തിയ യോഗി ആദിത്യനാഥ് രാഹുലിനെതിരേ വ്യക്തിപരമായ പരാമര്‍ശം നടത്തിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഫെബ്രുവരി 14ന് ആറ് മണിക്ക് പോളിങ് അവസാനിക്കും.

Tags: